ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലും ആസിയാന്‍ കരാറിലുമുള്ള നിലപാട് രാഹുല്‍ ഗാന്ധി വ്യക്തമാക്കണം – മുഖ്യമന്ത്രി പിണറായി വിജയന്‍

159

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലും ആസിയാന്‍ കരാറിലുമുള്ള നിലപാട് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പരിസ്ഥിതി സംരക്ഷിക്കണമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കും താല്പര്യമാണ്. എന്നാല്‍ ജനങ്ങള്‍ കാണാതെയുള്ള പ്രകൃതി സംരക്ഷണം വേണ്ട. ഇത് പോലെ കര്‍ഷകരുടെ നടുവൊടിച്ച മറ്റൊരു നടപടിയാണ് ആസിയാന്‍ കരാരിലൂടെയുണ്ടായത്.

നാണ്യവിളകള്‍ക്ക് വില നന്നായി ഇടിഞ്ഞു. ഇത് വഴി തകര്‍ച്ച സംഭവിച്ച കര്‍ഷകരെ രക്ഷിക്കാന്‍ എന്താണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയണം. ഈ കരാറും കോണ്‍ഗ്രസ് കാലത്ത് ഒപ്പ് വെച്ചതാണ്. കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും സ്വപ്‌ന ലോകത്താണ്. കോണ്‍ഗ്രസിന്റെ പ്രതാപകാലം പോയി എന്ന് അവര്‍ തിരിച്ചറിയുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

തങ്ങളുടെ തട്ടകം ഏതാണെന്നറിയാതെ നട്ടം തിരിയുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനെന്നപേരില്‍ ബിജെപിയെ ശക്തിപ്പെടുത്തുകയാണവര്‍. ഇപ്പോഴത്തെ ബിജെപി നേതാക്കളിലേറെയും മുന്‍ കോണ്‍ഗ്രസ് നേതാക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS