മതനിരപേക്ഷ – ശക്തി അധികാരത്തിലെത്തേണ്ടത് അനിവാര്യതയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.

132

കൊയിലാണ്ടി : കൊയിലാണ്ടിയിലെ എല്‍ഡിഎഫ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തെ ജനങ്ങള്‍ അസംതൃപ്തരാണ്. യുപിഎ സര്‍ക്കാരും ജനങ്ങളെ ബുദ്ധിമുട്ടിച്ച കാര്യത്തില്‍ ഒട്ടും പുറകിലായിരുന്നില്ല. അന്നും എല്ലാവരും അസംതൃപ്തരായിരുന്നു.

ആ അവസ്ഥയില്‍ മോദി കൃഷിക്കാര്‍ക്കും സാധാരണക്കാര്‍ക്കും പാഴ് വാഗ്ദാനങ്ങള്‍ നല്‍കിയാണ് അധികാരത്തിലെത്തിയതെന്നും ബിജെപിയുടെ പ്രകടനപത്രികക്ക് മുന്‍കാലത്തെ അനുഭവം വച്ച്‌ വലിയ പ്രാധാന്യം നല്‍കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

NO COMMENTS