ഭരണഘടനയെ വെല്ലുവിക്കുന്നവര്‍ രാജ്യത്തെ ഇരുട്ടിലേക്ക് കൊണ്ടുപോകുകയാണെന്നു മുഖ്യമന്തി പിണറായി വിജയന്‍.

182

തിരുവനന്തപുരം: ഭരണഘടനയെ വെല്ലുവിക്കുന്നവര്‍ രാജ്യത്തെ ഇരുട്ടിലേക്ക് കൊണ്ടുപോകുകയാണെന്നു മുഖ്യമന്തി പിണറായി വിജയന്‍. തിരുവനന്തപുരത്ത് ഭരണഘടനാസംരക്ഷണസംഗമത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആചാരത്തെ മറയാക്കി ഭരണഘടനയെ മറികടക്കാനും അട്ടിമറിക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. ഒരു സര്‍ക്കാര്‍ ഭരണഘടനയ്ക്ക് വിധേയമായാണ് പ്രവര്‍ത്തിക്കേണ്ടതെന്നും ആടമയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണഘടന അവകാശം നിഷേധിക്കാനുള്ള അക്രമോത്സുക നീക്കം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന അത്തരം ചില നീക്കങ്ങള്‍ ജനാധിപത്യ വിരുദ്ധമാണ്. ഇത്തരം പ്രക്ഷോഭങ്ങളെ പ്രകീര്‍ത്തിക്കാനാണു ചിലര്‍ ശ്രമിക്കുന്നത്. ആചാരത്തെ മറയാക്കി ഭരണഘടനയെ അട്ടിമറിക്കാന്‍ നീക്കം ശക്തമായി നടക്കുകയാണ്. ആധുനിക കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനം യാഥാസ്ഥിതിക വിഭാഗം ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇതിനെതിരെയാണ് വനിതാ മതിലില്‍ സ്ത്രകള്‍ അണിനിരന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

NO COMMENTS