കഞ്ചിക്കോട്ടെ റെയില്‍വെ കോച്ച്‌ ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് കേന്ദ്രം

154

ദില്ലി : പാലക്കാട് കഞ്ചിക്കോട്ടെ റെയില്‍വെ കോച്ച്‌ ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍. കോച്ച്‌ ഫാക്ടറി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതിനെതിരെ ഇടതു എംപിമാര്‍ സമരപരിപാടികള്‍ പ്രഖ്യാപിച്ചിരിക്കെയാണ് കേന്ദ്ര നിലപാട് വ്യക്തമാക്കി റെയില്‍വെ മന്ത്രി രംഗത്തുവന്നത്. ഫാക്ടറി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ല. വിവിധ വശങ്ങള്‍ സംബന്ധിച്ച്‌ പരിശോധിക്കേണ്ടതുണ്ട്. അതിന് ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. സംസ്ഥാന വികസനത്തിന് ഇടതുസര്‍ക്കാര്‍ സഹകരിക്കുന്നില്ല. സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതില്‍ അകാരണമായി കാലതാമസമുണ്ടാക്കുകയാണെന്നും പീയുഷ് ഗോയല്‍ കുറ്റപ്പെടുത്തി.

NO COMMENTS