വിജയ‌് സേതുപതിയുടെ സിനിമ ചിത്രീകരണം കാണാന്‍ ലൊക്കേഷനിലെത്തിയ വയോധിക കുഴഞ്ഞുവീണു മരിച്ചു.

140

മങ്കൊമ്പ് : തമിഴ‌് നടന്‍ വിജയ‌് സേതുപതിയുടെ ‘മാമനിതന്‍’ സിനിമയുടെ ചിത്രീകരണം കാണാന്‍ കാവാലത്തെ ലൊക്കേഷനിലെത്തിയ വയോധിക കുഴഞ്ഞുവീണു മരിച്ചു. വടക്കന്‍ വെളിയനാട് ചെറുതുരുത്തില്‍ വീട്ടില്‍ പി ജെ റോസമ്മ എന്ന അച്ചാമ്മ (60)യാണ‌് മരിച്ചത‌്. ചൊവ്വാഴ‌്ച ഉച്ചഭക്ഷണം കഴിഞ്ഞ‌് വിശ്രമിക്കുമ്ബോള്‍ രക്തം ചര്‍ദിച്ചു കുഴഞ്ഞു വീഴുകയായിരുന്നു. ചങ്ങനാശേരി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ ദിവസം ലൊക്കേഷനിലെത്തിയ ഇവര്‍ വിജയ് സേതുപതിയോട‌് മരുന്നുവാങ്ങാന്‍ സഹായം ആവശ്യപ്പെടുകയും അദ്ദേഹം പണം നല്‍കുകയും ചെയ‌്തിരുന്നു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ‘കരുമാടിക്കുട്ടന്‍’ സിനിമയുടെ ചിത്രീകരണം മുതല്‍ കാവാലത്തെ സിനിമാ ലൊക്കേഷനിലെ പതിവു സാന്നിധ്യമായിരുന്നു അച്ചാമ്മ.സംസ‌്കാരം ബുധനാഴ‌്ച പകല്‍ രണ്ടിന് സെന്റ‌് തെരേസാസ് പള്ളി സെമിത്തേരിയില്‍. സഹോദരങ്ങള്‍: പി ജെ ജോസഫ് (റിട്ട. ടിസിസി ആലുവ), പി ജെ സ‌്കറിയ, പി ജെ തോമസ് (റിട്ട. ജലഗതാഗത വകുപ്പ്), പി ജെ മാത്യു (റിട്ട. ഫെഡറല്‍ ബാങ്ക്), മേരിക്കുട്ടി, കുഞ്ഞമ്മ, പരേതരായ പി ജെ ആന്റണി, പി ജെ വര്‍ഗീസ്, മറിയമ്മ, പി ജെ ചാക്കോ (റിട്ട. കെഎസ്‌ഇബി).

NO COMMENTS