തിരുവനന്തപുരം: തന്റെ കത്തില്‍ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് ജയിംസ് മാത്യു എംഎല്‍എ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയാണ് അന്വേഷണം. എംഎല്‍എയുടെ പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി.ബന്ധുനിയമനത്തിനെതിരെ താന്‍ മന്ത്രിക്ക് എഴുതിയെന്ന പേരില്‍ ഫിറോസ് വ്യാജകത്ത് പുറത്തു വിട്ടെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജയിംസ് മാത്യു മുഖ്യമന്ത്രിക്കു പുറമേ സ്പീക്കര്‍ക്കും പരാതി നല്‍കിയിരുന്നു.
സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന് നായരുടെ സഹോദരപുത്രന് ഡി.എസ്. നീലകണ്ഠന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി നിയമനം നല്‍കിയതിനെതിരെ ജയിംസ് മാത്യു എഴുതിയതെന്ന പേരില്‍ ഒരു കത്ത് ഫിറോസ് പുറത്തു വിട്ടിരുന്നു.ഇന്‍ഫോര്‍മേഷന്‍ കേരള മിഷനില്‍ ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ ഡയറക്ടര്‍ നടത്തിയ നിയമനങ്ങള്‍ ചൂണ്ടി കാട്ടി ഒന്‍പത് പേജുള്ള കത്താണ് നല്‍കിയതെന്ന് ജയിംസ് മാത്യു പറയുന്നു. ആ കത്തില്‍ ആരുടെയും പേര് ഉണ്ടായിരുന്നില്ല. ഇതിലെ ഒരു പേജിലാണ് ഫിറോസ് കൃത്രിമം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
സ്ഥാപനത്തിലെ സംഘടനാ പ്രതിനിധിയെന്ന നിലയിലാണ് മന്ത്രിയുടെ ശ്രദ്ധയില്‍ കാര്യങ്ങള്‍ കൊണ്ടുവന്നത്. തന്റെ കത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി അന്വേഷണം നടത്തുകയാണെന്നും ജയിംസ് മാത്യു വ്യക്തമാക്കിയിരുന്നു.അതേസമയം ആരോപണങ്ങളെ ഫിറോസ് തള്ളിയിരുന്നു. ജയിംസ് മാത്യു കത്ത് പുറത്തു വിടട്ടെയെന്നായിരുന്നു ഫിറോസിന്റെ മറുപടി.