മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച്‌ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലായെന്ന് പികെ കുഞ്ഞാലിക്കുട്ടി.

22

മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച്‌ പ്രശ്നങ്ങള്‍ ഒന്നും ഇല്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. തിരൂരങ്ങാടിയില്‍ നിന്ന് കെപിഎ മജീദിനെ മാറ്റണമെന്ന് ആവശ്യവുമായി ലീഗ് പ്രവര്‍ത്തകര്‍ സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടില്‍ എത്തിയിരുന്നു. വിജയസാധ്യത ഇല്ലാത്ത സ്ഥാനാര്‍ഥിയാണ് മജീദ് എന്നാണ് പാണക്കാടെത്തിയ പ്രവര്‍ത്തകര്‍ പറഞ്ഞത്.

അഭിപ്രായ പ്രകടനങ്ങള്‍ സ്വാഭാവികമാണെന്നും അതൊന്നും തിരിച്ചടി ആകില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഏറെ വൈകില്ലെന്ന് കരുതുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

NO COMMENTS