മഹല്ല് കമ്മിറ്റികളുടേയും, മറ്റ് സാമുദായിക സാമൂഹ്യ സാംസ്കാരിക സംഘടനകളുടേയും പേരിൽ ചാരിറ്റിയും ഇതര സേവന പ്രവർത്തനങ്ങളും മുന്നോട്ട് വച്ച് സർക്കാരിൽ നിന്ന് അംഗീകാരം വാങ്ങിയും, പൊതുസമൂഹത്തിൽ നിന്ന് സംഭാവനകൾ സ്വീകരിച്ചും തുടങ്ങിയ അൺ എയ്ഡഡ് സ്കൂളുകൾ ചൂഷണങ്ങളുടേയും പിടിച്ചു പറിയുടേയും കേന്ദ്രങ്ങളായി മാറിയിരിക്കുകയാണന്ന് മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.എ.കരീം പറഞ്ഞു.
പാവങ്ങൾക്കു് അത്താണിയാകേണ്ട, അവരോട് കാരുണ്യത്തോടെ പെരുമാറേണ്ട ഇത്തരം സ്ക്കൂൾ മാനേജുമെൻ്റുകൾ കുത്തക മുതലാളിമാരുടേയും മാടമ്പിമാരുടേയും ശൈലിയിലാണ് പെരുമാറിക്കൊണ്ടി രിക്കുന്നത് ഈമഹാമാരിയുടെ കാലഘട്ടത്തിലും രക്ഷിതാക്കളെ പരമാവധി പിഴിയാൻ ശ്രമിക്കുകയും, അവരെ സമര രംഗത്തേക്കും, നിയപോരാട്ടത്തിലേക്കും തള്ളിവിട്ട് കാടത്തസമീപനം സ്വീകരിക്കുന്ന മാനേജുമെൻ്റുകൾ ക്കെതിരെ ശക്തമായ ജനകീയ സമരപരിപാടികൾ ആസൂത്രണം ചെയ്യേണ്ടി വരുമെന്ന് ബന്ധപ്പെട്ടവരെ പ്രസ്താവനയിൽ ഓർമ്മിപ്പിച്ചു.
ഇത്തരം മാനേജുമെൻ്റുകൾക്കെതിരെ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര കേരള സർക്കാരു കളോട് അഭ്യർത്ഥിച്ചു. ഇത്തരം മാനേജുമെൻ്റുകളോട് സ്കൂളുകൾ തുടങ്ങി സേവനം ചെയ്യാൻ ഇവിടെ ആരും ആവശ്യപ്പെട്ടിട്ടില്ലായെന്നുള്ള കാര്യം വിസ്മരിക്കരുതെന്നും ബന്ധപ്പെട്ടവരെ ഓർമ്മപ്പെടുത്തി