യുഎസിലെ റെനോ വിമാനത്താവളത്തില്‍ റണ്‍വേയില്‍ നിര്‍ത്തിയിട്ട വിമാനത്തില്‍ മറ്റൊരു വിമാനം വന്നിടിച്ചു

245

റെനോ (നെവാഡ)• യുഎസിലെ നെവാഡ സംസ്ഥാനത്തെ റെനോ വിമാനത്താവളത്തില്‍ റണ്‍വേയില്‍ നിര്‍ത്തിയിട്ട വിമാനത്തില്‍ മറ്റൊരു വിമാനം വന്നിടിച്ചു. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ഈ മാസം 18ന് റെനോ നാഷനല്‍ ചാംപ്യന്‍ഷിപ് എന്ന വ്യോമാഭ്യാസ പരിപാടിക്കിടെയാണ് സംഭവം. തോം റിച്ചാര്‍ഡ് എന്ന പൈലറ്റാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. റിച്ചാര്‍ഡിന്റെ കോക്പിറ്റില്‍ ഘടിപ്പിച്ച ക്യാമറയിലാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. പിന്നീട്, ഇത് യുട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.വ്യോമാഭ്യാസ പ്രകടനത്തിനിടെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് റിച്ചാര്‍ഡ് തന്റെ വിമാനം റണ്‍വേയില്‍ ഇറക്കുകയായിരുന്നു. എന്നാല്‍, ഇക്കാര്യം മറ്റുമല്‍സരാര്‍ഥികളെ അറിയിക്കുന്നതില്‍ വീഴ്ച സംഭവിച്ചു.തൊട്ടുപിന്നിലുള്ള വിമാനം പറക്കാനുള്ള ശ്രമത്തിനിടെ മുന്നോട്ടു വരികയും റിച്ചാര്‍ഡിന്റെ വിമാനത്തിന്റെ മുകള്‍ ഭാഗത്ത് ഇടിക്കുകയായിരുന്നു. അപകടത്തില്‍ റിച്ചാര്‍ഡിന്റെ കൈക്ക് നേരിയ പരുക്കേല്‍ക്കുക മാത്രമാണ് ചെയ്തത്.

NO COMMENTS

LEAVE A REPLY