ബൊളീവിയയില്‍നിന്നു 72 യാത്രക്കാരുമായി കൊളംബിയയിലേക്കു പറന്ന വിമാനം തകര്‍ന്നു വീണു

192

കൊളംബിയ • ബൊളീവിയയില്‍ നിന്നു 72 യാത്രക്കാരുമായി കൊളംബിയയിലേക്കു പറന്ന വിമാനം തകര്‍ന്നു വീണു. ബ്രസീലില്‍നിന്നുള്ള പ്രാദേശിക ഫുട്ബോള്‍ താരങ്ങളും വിമാനത്തിലുണ്ടായിരുന്നു. ഷാപെകോയെന്‍സ് എന്ന ബ്രസീലിയന്‍ ഫുട്ബോള്‍ ക്ലബ് അംഗങ്ങളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ബുധനാഴ്ചത്തെ മല്‍സരത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു താരങ്ങള്‍. ആരും രക്ഷപെട്ടിരിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. കൊളംബിയയിലെ മെഡെല്ലിന്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് വിമാനത്തിന് ഇറങ്ങേണ്ടിരുന്നത്. പ്രാദേശികസമയം, അര്‍ധരാത്രിക്കുശേഷമാണ് വിമാനം നഗരത്തിനു പുറത്തുള്ള മലനിരകളില്‍ തകര്‍ന്നുവീണതെന്നാണു വിവരം. ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തകരും സംഭവ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് മെഡെല്ലിന്‍ മേയര്‍ ഫെഡെറികോ ഗുടിയെറെസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY