കിര്‍ഗിസ്ഥാനിലെ ജനവാസ മേഖലയില്‍ കാര്‍ഗോ വിമാനം തകര്‍ന്നുവീണു 32 പേര്‍ മരിച്ചു

191

ബിഷ്കെക്• കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്കെകിലെ ജനവാസ മേഖലയിലേക്ക് കാര്‍ഗോ വിമാനം തകര്‍ന്നുവീണു 32 പേര്‍ മരിച്ചു. മരിച്ചവരില്‍ അധികവും ഡച്ചാ സു ഗ്രാമവാസികളാണ്. നാലു പൈലറ്റുമാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഹോങ്കോങ്ങില്‍നിന്ന് ഇസ്തംബുളിലേക്ക് കിര്‍ഗിസ്ഥാനിലെ ബിഷ്കെക് വഴിപോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
പ്രാദേശിക സമയം രാവിലെ 7.30ന് ആയിരുന്നു അപകടം. മനാസിലായിരുന്നു വിമാനം ഇറക്കേണ്ടിയിരുന്നത്. അഞ്ചു പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു. തുര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ബോയിങ് 747-700 വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് കിര്‍ഗിസ്ഥാന്‍ ഭരണകൂടം അറിയിച്ചു. എന്നാല്‍ വിമാനം തങ്ങളുടെയല്ലെന്നും എസിടി എയര്‍ലൈന്‍സ് എന്ന കമ്ബനിയുടേതാണെന്നും തുക്കിഷ് എയര്‍ലൈന്‍സ് പറഞ്ഞു. 15 കെട്ടിടങ്ങളാണ് വിമാനാപകടത്തില്‍ തകര്‍ന്നത്. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ച വ്യക്തമല്ലായിരുന്നു. വിമാനത്താവളത്തില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ മാത്രമായിരുന്നു അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഒട്ടേറെ അഗ്നിശമനസേന യൂണിറ്റുകള്‍ സ്ഥലത്തെത്തിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY