സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡില്‍ ചെറുവിമാനം തകര്‍ന്ന് മൂന്നു പേര് മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. സ്വിസ് എയറോ ക്ലബ് സംഘടിപ്പിച്ച ഒരാഴ്ച ക്യാമ്ബില്‍ പങ്കെടുക്കുകയായിരുന്ന കുട്ടികളാണ് അപകടപ്പെട്ടത്. ഇറ്റാലിയന്‍ അതിര്‍ത്തിക്ക് സമീപമുള്ള കന്റോണ് ഓഫ് ഗ്രൗബന്ഡെനില് വച്ചാണ് സംഭവം. 14 വയസുകാരായ രണ്ടു ആണ്‍കുട്ടികളും പൈലറ്റുമാണ് മരിച്ചത്. പരിക്കേറ്റ 17 വയസുള്ള പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്.