മോസ്കോ: കസാഖിസ്ഥാനില്‍ വിമാനം തകര്‍ന്ന്‍ അഞ്ച് പേര്‍ മരിച്ചു. രണ്ടു ഡോക്ടര്‍മാരും മൂന്നു ജീവനക്കാരുമാണ് മരിച്ചത്. അല്‍മാറ്റിയില്‍ നിന്ന് തെക്കന്‍ നഗരമായ ഷിംകെന്റിലേക്ക് പുറപ്പെട്ട എഎന്‍-28 വിമാനമാണ് അപകടത്തിനിരയായത്. ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വിമാനം അല്‍മാറ്റിയില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. അപകടത്തിന് കാരണമെന്താണെന്ന് അറിവായിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.