ഇറച്ചി, മുട്ട ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികൾ തയ്യാറാക്കും: മുഖ്യമന്ത്രി

12

ഇറച്ചി, മുട്ട ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണ റായി വിജയൻ പറഞ്ഞു. കർഷക കൂട്ടായ്മകൾ, കുടുംബശ്രീ, വിവിധ ഏജൻസികൾ എന്നിവയുമായി ചേർന്ന് വിശദമായ പദ്ധതികൾ തയ്യാറാക്കും. ഇറച്ചി, മുട്ട ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കലുമായി ബന്ധ പ്പെട്ട് ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലൈസൻസ് ഇല്ലാതെ വളർത്താവുന്ന കോഴി, പന്നി, പശു എന്നിവയുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന മൃഗസംരക്ഷണ വകുപ്പിന്റെ അഭിപ്രായത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി തദ്ദേശസ്വയംഭരണ വകുപ്പിന് നിർദ്ദേശം നൽകി.

പന്നികൾക്ക് ആവശ്യമായ കോഴി മാലിന്യം കഴിഞ്ഞ് ബാക്കിയുള്ളവ ശാസ്ത്രീയമായി സംസ്‌കരിക്കാൻ നടപടി വേണം. തദ്ദേശ, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിമാർ, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, വെറ്ററിനറി സർവകലാശാല അധികൃതർ എന്നിവർ ചേർന്ന് മാർഗ്ഗരേഖ ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ പ്രദീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.

NO COMMENTS