ദേശീയ പൈതൃക കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് നിരോധനം

152

ന്യൂഡല്‍ഹി• ദേശീയ പൈതൃക കേന്ദ്രങ്ങളുടെ പരിസരത്തു പോളിത്തീനോ പ്ലാസ്റ്റിക്കോ പ്രവേശിപ്പിക്കുന്നതിന് ഒക്ടോബര്‍ രണ്ടുമുതല്‍ കര്‍ശന വിലക്ക്. താജ്മഹല്‍, ക്വതബ് മിനാര്‍, ചെങ്കോട്ട, ജന്തര്‍മന്തര്‍ തുടങ്ങിയ ചരിത്രപ്രധാനമായ എടുപ്പുകളുടെ 100 മീറ്റര്‍ പരിധിയില്‍ പോളിത്തീന്‍, പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്താനാണു കേന്ദ്രസര്‍ക്കാര്‍ തീരുമാനം.ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം നല്‍കിക്കഴിഞ്ഞു. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായാണു തീരുമാനം. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കൂടുകളുടെ നിര്‍മാണം നേരത്തേ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു.

NO COMMENTS

LEAVE A REPLY