പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ സ്റ്റോക്ക് നേരിട്ട് പരിശോധിക്കണമെന്ന് ഹൈക്കോടതി.

130

തിരുവനന്തപുരം:ഒറ്റത്തവണമാത്രം ഉപയോഗി ക്കാവുന്ന നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ സ്റ്റോക്ക് ഉദ്യോഗസ്ഥർ നേരിട്ടു പരിശോധി ക്കണമെന്ന് ഹൈക്കോടതി. പരിശോധനത്തീ യതി ഉദ്യോഗസ്ഥർ കടയുടമകളെ അറിയിക്കണം.

നിർദിഷ്ട തീയതിക്കു മുന്പുള്ള സ്റ്റോക്കാണെന്നു ബോധ്യപ്പെട്ടാൽ അവ സംസ്കരിക്കാൻ പദ്ധതി തയ്യാറാക്കാനും ജസ്റ്റിസ് അമിത് റാവൽ നിർദേശിച്ചു. ഓൾ കേരള പ്ലാസ്റ്റിക് ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.എം. മുസ്തഫ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണിത്. നിരോധിത ഉത്പന്നങ്ങൾ സ്റ്റോക്കിൽ സൂക്ഷിക്കുന്നുവെന്നപേരിൽ ഹർജിക്കാരുടെ പേരിൽ നടപടിയെടുക്കുന്നത് കഴിഞ്ഞദിവസം കോടതി സോപാധികം വിലക്കിയിരുന്നു.

പിഴയീടാക്കുന്നത്, നിർമാതാക്കൾ, മൊത്തവിതരണക്കാർ,വിൽപ്പനക്കാർ എന്നിവരിൽ നിന്നായിരിക്കും. ആദ്യ പിഴ10,000 രൂപ.വീണ്ടും ലംഘിച്ചാൽ25,000 രൂപ.മൂന്നാംവട്ടവും ആവർത്തിച്ചാൽ50,000 രൂപ. സ്ഥാപനത്തിന്റെ പ്രവർത്തനാനുമതി റദ്ദാക്കും

സബ്ഡിവിഷണൽ മജിസ്ട്രേറ്റുമാർ
മലിനീകരണ നിയന്ത്രണബോർഡ് ഉദ്യോഗസ്ഥർ
തദ്ദേശസ്ഥാപന സെക്രട്ടറിമാർ ആയിരിക്കും
പിഴ ചുമത്തുന്നത്.പിഴ ഈടാക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ച സമയപരിധി അവസാനിച്ചതോെട, ഒറ്റത്തവണമാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനത്തിൽ കേരളം കർശന നടപടിയിലേക്ക്.

വരുംദിവസങ്ങളിൽ പിഴ ഈടാക്കിത്തുടങ്ങും. നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിക്കുന്ന ഉപഭോക്താവിൽനിന്ന് പിഴ ഈടാക്കില്ല. ഇവയുടെ ഉത്പാദനം, സംഭരണം, വിതരണം എന്നിവയ്ക്കാണു നിരോധനം.

പിഴ ഈടാക്കുന്നതും ഈ കുറ്റങ്ങൾക്കാണ്. ഇതുവഴി പ്ലാസ്റ്റിക് ഉപയോഗം പൂർണമായും ഇല്ലാതാക്കുകയാണു ലക്ഷ്യം. 15 ദിവസം പിഴയീടാക്കരുതെന്ന് ഹൈക്കോടതി നൽകിയ സമയപരിധി ബുധനാഴ്ചയാണ് അവസാനിച്ചത്. തുടർന്നാണ് കർശന നടപടിയിലേക്കു നീങ്ങാനുള്ള സർക്കാർ തീരുമാനം.

നിരോധനം നടപ്പാക്കുന്നതിലെ അവ്യക്തത പൂർണമായി മാറ്റി വിശദ മാർഗനിർദേശം വീണ്ടും ഇറക്കുമെന്ന് പരിസ്ഥിതിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ് പറഞ്ഞു. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചാലുള്ള നടപടിയടക്കമുള്ള കാര്യങ്ങളിലാണ് വിവിധ വകുപ്പുകൾ വ്യക്തത തേടുന്നത്.

ഇക്കാര്യങ്ങൾ രണ്ട് വിദഗ്ധർ ഉൾപ്പെടുന്ന ദൗത്യസംഘം പരിശോധിച്ച് മാർഗനിർദേശം പുറത്തിറക്കും. പുതിയ മാർഗനിർദേശങ്ങൾ തയ്യാറായിട്ടില്ലെങ്കിലും ഉത്പാദനവും വിതരണവും സംഭരണവും വിൽപ്പനയും തടയാൻ തന്നെയാണു തീരുമാനം. എന്നാൽ, നിരോധിക്കുന്നവയ്ക്ക് പൂർണബദൽ ഇപ്പോഴുമായിട്ടില്ലെന്നതാണ് പ്രതിസന്ധി. പിഴയീടാക്കും മുമ്പ് ബോധവത്കരണവും നടത്തും.

NO COMMENTS