തിരുവനന്തപുരം: ആംഗനവാടി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാര്‍ഥികള്‍ക്കും അവധി നല്‍കാനും സംസ്ഥാനത്തെ പൊതുപരിപാടികളിലും കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.സന്നദ്ധ സംഘടനകള്‍ക്കും മതവിഭാഗങ്ങള്‍ക്കും ഇത്തരം നിര്‍ദ്ദേശം നല്‍കും. മാര്‍ച്ച് മാസം മുഴുവന്‍ ഇത്തരമൊരു നിയന്ത്രണം തുടരാമെന്നാണ് പ്രത്യേക മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.