പ്രാഗ്: ക്വിറ്റോവയുടെ വസതിയില്‍ ബോയ്ലര്‍ പരിശോധനയ്ക്കെന്ന വ്യാജേന എത്തിയ സോണ്‍ട്ര താരത്തിന്റെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. പിടിവലിക്കിടെ സോണ്‍ട്ര ക്വിറ്റോവയെ കുത്തി. കൈത്തണ്ടയ്ക്കാണ് കുത്തേറ്റത്.സോണ്ട്രയുടെ ഭീഷണിക്കു വഴങ്ങി 10,000 ചെക് ക്രൗണ്‍ നല്‍കിയാണ് ക്വിറ്റോവ രക്ഷപെട്ടത്.
ചെക് റിപ്പബ്ലിക്കിലെ ബ്രനോയിലുള്ള കോടതിയാണ് പ്രതി റാഡിം സോണ്ട്രയെ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
2016 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഈ പണവും ക്വിറ്റോവയ്ക്കു തിരികെ നല്കാന് ബ്രനോയിലെ പ്രാദേശിക കോടതി ഉത്തരവിട്ടു. എന്നാല്‍ കോടതിയില്‍ സോണ്‍ട്ര തനിക്കെതിരായ കുറ്റങ്ങളെല്ലാം നിഷേധിച്ചു. നിലവില്‍ ഒരു ക്രമിനല്‍ കേസില്‍ ശിക്ഷ അനുഭവിച്ചുവരികയാണ് സോണ്‍ട്ര. ഗുരുതര പരിക്കേറ്റ ക്വിറ്റോവ അഞ്ച് മാസങ്ങള്‍ക്കു ശേഷമാണ് കളിക്കളത്തില്‍ തിരിച്ചെത്തിയത്. ലോക രണ്ടാം നമ്ബര്‍ താരമാണ് ക്വിറ്റോവ.