പ്ല​സ്​വ​ണ്‍ ര​ണ്ടാ​മ​ത്തെ അ​ലോ​ട്ട്​മെ​ന്‍റ് ചൊ​വ്വാ​ഴ്ച ​പ്ര​സി​ദ്ധീ​ക​രി​ക്കും

237

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​വ​ണ്‍ ര​ണ്ടാ​മ​ത്തെ അ​ലോ​ട്ട്​മെ​ന്‍റ് ചൊ​വ്വാ​ഴ്ച രാ​വി​ലെ 10 ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. വി​ശ​ദാം​ശ​ങ്ങ​ള്‍ www.hscap.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ല​ഭി​ക്കും. ര​ണ്ടാ​മ​ത്തെ ലി​സ്റ്റ് പ്ര​കാ​ര​മു​ള​ള പ്ര​വേ​ശ​നം ചൊ​വ്വ, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കും. അ​ലോ​ട്ട്​മെ​ന്‍റ് ല​ഭി​ച്ച എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളും അ​ത​ത് സ്​കൂ​ളു​ക​ളി​ല്‍ ഫീ​സ​ട​ച്ച്‌ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രെ അ​ഞ്ചി​ന് മു​മ്ബ് പ്ര​വേ​ശ​നം നേ​ട​ണം. വ്യാ​ഴാ​ഴ്ച മു​ത​ല്‍ പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്​മെ​ന്‍റി​ന് ജൂ​ലൈ ആ​റ് മു​ത​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാം. അ​പേ​ക്ഷി​ച്ചി​ട്ടും ഇ​തു​വ​രെ അ​ലോ​ട്ട്​മെ​ന്‍റ് ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ര്‍ നി​ല​വി​ലു​ള​ള അ​പേ​ക്ഷ പു​തു​ക്കി പു​തി​യ ഓ​പ്ഷ​നു​ക​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്ത് സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്​മെ​ന്‍റി​ന് അ​പേ​ക്ഷി​ക്ക​ണം.

NO COMMENTS