സ്‌കോൾ കേരള: പ്ലസ് വൺ പ്രവേശന തിയതി നീട്ടി

119

സ്‌കോൾ കേരള മുഖേന 2019-21 ബാച്ചിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാനുള്ള സമയം നീട്ടി. പിഴകൂടാതെ ജൂലൈ 27 വരെയും 60 രൂപ പിഴയോടെ ആഗസ്റ്റ് ഏഴു വരെയും ഫീസടച്ച് www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

രജിസ്റ്റർ ചെയ്ത് രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ ബന്ധപ്പെട്ട ജില്ലാ കേന്ദ്രങ്ങളിൽ നേരിട്ടോ സ്‌കോളിന്റെ സംസ്ഥാന ഓഫീസിൽ നേരിട്ടോ സ്പീഡ്/ രജിസ്റ്റേർഡ് തപാൽ മാർഗമോ എത്തിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. വിശദവിവരങ്ങൾക്ക്: 0471-2342950, 2342271, 2342369.

NO COMMENTS