തിരുവനന്തപുരം: കേരള പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. www.dhsekerala.gov.in, www.keralaresults.nic.in, www.results.itschool.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാനാകും. ഹയര്‍സെക്കണ്ടറിയുടെ 25 വര്‍ഷം നീണ്ട ചരിത്രത്തില്‍ ആദ്യമായി രണ്ടാം വര്‍ഷ ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഫലം പ്രസിദ്ധീകരിച്ചു എന്നതാണ് ഇത്തവണത്തെ പ്രധാന സവിശേഷത. മുന്‍ വര്‍ഷങ്ങളില്‍ രണ്ടാം വര്‍ഷ ക്ലാസുകള്‍ തുടങ്ങി രണ്ടുമാസം പിന്നിടുമ്പോഴാണ് ഫലം പ്രസിദ്ധീകരിച്ചിരുന്നത്.