തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിനായി മെരിറ്റ് വേക്കന്‍സി സീറ്റുകളിലെ സ്പോട്ട് അഡ്മിഷന്‍ ഇന്ന് നടക്കും. ഒന്നാം വര്‍ഷ പ്രവേശനം നേടുന്നതിനുള്ള അവസാന അവസരമാണിത്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നുമണിവരെ ഒഴിവുള്ള സ്കൂള്‍ പ്രിന്‍സിപ്പലിന് അപേക്ഷ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചിരുന്നു. അപേക്ഷകള്‍ കേന്ദ്രീകൃതമായി പരിഗണിച്ച് മെറിറ്റ് അടിസ്ഥാനത്തില്‍ റാങ്ക് ലിസ്റ്റ് തയാറാക്കി അഡ്മിഷന്‍ വെബ്െസെറ്റില്‍ ഇന്ന് രാവിലെ ഒന്‍പതുമണിക്ക് പ്രസിദ്ധീകരിക്കും. അഡ്മിഷന്‍ ലഭിക്കാന്‍ സാധ്യതയുള്ള സ്കൂള്‍/കോഴ്സ്, റാങ്ക് ലിസ്റ്റിലൂടെ മനസിലാക്കി അപേക്ഷകര്‍ രക്ഷിതാക്കളോടൊപ്പം പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന സ്കൂളില്‍ ഇന്ന് രാവിലെ 10 മുതല്‍ 12 മണിക്ക് മുന്പ് റിപ്പോര്‍ട്ട് ചെയ്യണം.വെബ്െസെറ്റില്‍ നിന്ന് ലഭിക്കുന്ന രണ്ടുപേജുള്ള കാന്‍ഡിഡേറ്റ്സ് റിപ്പോര്‍ട്ട്, മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ ഫീസുമായും ഹാജരാകണം.