കിടങ്ങൂര്‍: അതിരമ്പുഴ കോട്ടമുറി താന്നിക്കല്‍ ഷിയാസിന്റെ മകന്‍ ആഷിക്ക് ഷിയാസ് (16) ആണ് കാവാലിപ്പുഴ ക്കടവ് മിനി ബീച്ചില്‍ മുങ്ങി മരിച്ചത്. ഷിയാസ് പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ഞായറാഴ്ച രാവിലെ സുഹൃത്തു ക്കള്‍ക്കൊപ്പം കാവാലിപ്പുഴയിലെ ത്തിയ ആഷിക്ക് നദിക്ക് കുറുകെ നീന്തുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.
പാലായില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തി. കിടങ്ങൂര്‍ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.