പരീക്ഷ തലേന്ന് മൊബൈലില്‍ കളിച്ചതിന് ചേച്ചി വഴക്കു പറഞ്ഞതില്‍ മനം നൊന്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി.

173

തിരുവനന്തപുരം :പരീക്ഷ തലേന്ന് മൊബൈലില്‍ കളിച്ചതിന് വഴക്കു പറഞ്ഞതില്‍ മനം നൊന്ത് ചെങ്ങന്നൂര്‍ വെണ്‍മണി സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അനിമോള്‍ (16) ആണ് തൂങ്ങി മരിച്ചത്. വെണ്‍മണി തുറവത്തറയില്‍ വീട്ടില്‍ അനിയന്‍- ഉഷ ദമ്ബതികളുടെ മകളാണ് മരിച്ച അനിമോള്‍. പരീക്ഷ തലേന്ന് മൊബൈലില്‍ കളിച്ച്‌ സമയം കളഞ്ഞതിന് പെണ്‍കുട്ടിയെ ചേച്ചി വഴക്കു പറയുകയായിരുന്നു. ഇതിന്റെ പേരിലാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു. മൊബൈലില്‍ ഗെയിം മൂലം നിരവധി കൗമാരക്കാര്‍ ആണ് ആത്മഹത്യ ചെയ്തിട്ടുള്ളത്.

NO COMMENTS