തിരുവനന്തപുരം സ്വദേശിയ്ക്ക് ഭവനമൊരുക്കി പ്രവാസി മലയാളി ഫെഡറേഷന്‍

437

പാരീസ് : സൗദിയില്‍ ദീര്‍ഘകാലം പ്രവാസിയായശേഷം തിരുവനന്തപുരത്തു താമസമാക്കിയ സുദര്‍ശന് വീടു നിര്‍മ്മിച്ചു നല്‍കാന്‍ പി എം എഫ്. നാട്ടിലെത്തിയ സുദര്‍ശനെ മാരക രോഗങ്ങള്‍ മൂലം സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം സാധിയ്ക്കാതെ വന്നതിനാല്‍ പ്രവാസി മലയാളി ഫെഡറേഷന്‍ അത് ഏറ്റെടുത്ത് നല്‍കുകയായിരുന്നു. പിഎംഎഫ് അംഗങ്ങളില്‍ നിന്നും പിരിച്ചെടുത്ത ആദ്യഗഡുവായ ഒരു ലക്ഷത്തി എഴുപതിനായിരം രൂപ അദ്ദേഹത്തിന്റെ കുടുംബത്തിന് കൊട്ടാരക്കരയില്‍ നടന്ന ചടങ്ങില്‍ ആയിഷ പോറ്റി എം എല്‍ എ കൈമാറി.

പി എം എഫ് ഓസ്ട്രിയന്‍ യൂണിറ്റും സൗദി അറേബ്യന്‍ യൂണിറ്റുമാണ് ഇതിനു മുന്‍കയ്യെടുത്തത്. നിലവില്‍ ചോര്‍ന്നൊലിച്ചു തകരാറിലായ വീട്ടില്‍ താമസിക്കുന്ന ഇദ്ദേഹത്തിന്റെ വീട്ടില്‍ പോളിയോ ബാധിച്ച സ്വാധീനമില്ലാത്ത മകളും വിവിധ രോഗങ്ങള്‍ അലട്ടുന്ന ഭാര്യയും മകനുമാണുള്ളത്. കടുത്ത ദാരിദ്യ്രത്തിലും മാനസിക ബുദ്ധിമുട്ടിലും കഴിയുന്ന ഇദ്ദേഹത്തിന്റെ അവസ്ഥ നേരിട്ടറിഞ്ഞ ആളുകള്‍ തുടര്‍ന്ന് പി എം എഫ് നേതാക്കളെ സമീപിക്കുകയായിരുന്നു. പിഎംഎഫിന്റെ പുതിയ ഗ്ളോബല്‍ പ്രസിഡണ്ട് റാഫി പാങ്ങോട്, പിഎംഎഫ് യൂറോപ്യന്‍ കോ ഓര്‍ഡിനേറ്റര്‍ ജോളി തുരുത്തുമ്മേല്‍ എന്നിവരുടെ നേതൃത്വത്തിലാണ് സുദര്‍ശന് വീട് നിര്‍മ്മിയ്ക്കാനുള്ള സഹായ ധനത്തിനായി മുന്നിട്ടിറങ്ങിയത്. ആദ്യ ഗഡുവായ ഒന്നര ലക്ഷം രൂപ രണ്ടു ദിവസം കൊണ്ട് പ്രവാസികളില്‍ നിന്നും ശേഖരിച്ചു അദ്ദേഹത്തിന്റെ കുടുംബത്തിന് കൈ മാറി. ഇത്തരത്തില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് പി എംഎഫ് വേദിയാവുകയാണിപ്പോള്‍.

ജര്‍മ്മനിയില്‍ മരിച്ച തിരുവനതപുരം സ്വദേശി ജോബോയിയുടെ അനാഥരായ കുടുംബത്തിന് രണ്ടു മാസങ്ങള്‍ക്കു മുന്‍പ് ഒന്നര ലക്ഷം രൂപ പിരിച്ചെടുത്തു പിഎംഎഫ് നല്‍കിയിരുന്നു. പിഎംഎഫിന്റെ വിവിധ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ താല്പര്യമുള്ളവര്‍ +43 6764149239 (ഗ്ളോബല്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍, ഇന്ത്യ), +15166554270 (ഗ്ളോബല്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട്,അമേരിക്ക), +966502825831 (പ്രസിഡണ്ട് റാഫി പാങ്ങോട് ഗള്‍ഫ്), +436645143103 (ജോളി തുരുത്തുമ്മേല്‍, യൂറോപ്പ് ) എന്നീ വാട്ട്സ് അപ്പ് നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഗ്ളോബല്‍ പിആര്‍ഓ ഡോ.കെ.കെ. അനസ് അഭ്യര്‍ത്ഥിച്ചു.

NO COMMENTS