കൊല്ലം: കൊല്ലത്ത് സ്കൂള്‍ കെട്ടിടത്തില്‍ നിന്നു വീണു പരിക്കേറ്റ വിദ്യാര്‍ഥിനിക്ക് ചികിത്സ നിഷേധിച്ചെന്ന് പോലീസ്. കൊല്ലത്ത് ഗൗരിക്ക് നാലു മണിക്കൂറോളം ചികിത്സ ലഭിച്ചിരുന്നില്ല. വിശദമായ സ്കാനിംഗും നടത്തിയില്ലെന്നും പോലീസ് പറഞ്ഞു. ആലാട്ടുകാവ് കെ. പി. ഹൗസില്‍ പ്രസന്നകുമാറിന്റെ മകള്‍ ഗൗരി തിങ്കളാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് ഗൗരി സ്കൂള്‍ കെട്ടിടത്തില്‍ നിന്നു വീണത്. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.