പമ്പ : കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ വാഹനം പമ്പയില്‍ തടഞ്ഞിട്ടില്ലെന്ന് പോലീസ്. മന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന മറ്റൊരു കാറാണ് തടഞ്ഞതെന്നും പോലീസ് വ്യക്തമാക്കി. വാഹന തടഞ്ഞതറിഞ്ഞ് മന്ത്രി തിരികെ വരികയായിരുന്നെന്നും പോലീസ് പറഞ്ഞു. പ്രതിഷേധക്കാര്‍ ഉണ്ടെന്ന സംശയത്തിലാണ് കാര്‍ തടഞ്ഞതെന്നും പോലീസ് പറഞ്ഞു. മന്ത്രിയോട് മാപ്പ് പറഞ്ഞിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
കാറിലുണ്ടായിരുന്നവര്‍ പോലീസ് പട്ടികയിലുണ്ടായിരുന്നവരല്ല. ഇക്കാര്യം എഴുതി നല്‍കുക മാത്രമാണ് ചെയ്തതെന്നും പോലീസ് വ്യക്തമാക്കി.