മഹിജയ്ക്കെതിരായ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഐജി അന്തിമ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. ആർക്കെതിരെയും നടപടിക്ക് ശുപാർശയില്ല. വസ്തുത വിവര റിപ്പോർട്ടാണ് സമർപ്പിച്ചത്. റിപ്പോർട്ടിൽ ഡിജിപിക്ക് തീരുമാനമെടുക്കാം. എസ്യുസിഐSയും സോളിഡാരിറ്റിയും ഗൂഢാലോചന നടത്തിയെന്നും റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍ ഭരണകൂടത്തിന്റെ കൊടിയ അനീതിയെന്ന് ജിഷ്ണുവിന്റെ അമ്മാവൻ പ്രതികരിച്ചു. റിപ്പോർട്ടിന്മേൽ സർക്കാർ തീരുമാനം അറിഞ്ഞിട്ടായിരിക്കും അടുത്ത നീക്കമെന്നും ജിഷ്ണുവിന്റെ അമ്മാവൻ പറഞ്ഞു.