തിരുവനന്തപുരം : തനിച്ച് താമസിക്കുന്ന പ്രായമായവരുടെ സുരക്ഷക്കായി പ്രത്യേക നിരീക്ഷണത്തിനൊരുങ്ങി പൊലീസ്. കഴിഞ്ഞ ദിവസം മലപ്പുറം കുറ്റിപ്പുറത്ത് വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന രണ്ട് വൃദ്ധര്‍ മരിച്ചതോടെയാണ് പ്രായമായവരുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ പൊലീസ് ഒരുങ്ങുന്നത്. ഇത്തരം വീടുകള്‍ കേന്ദ്രീ കരിച്ച് രാത്രികാല പോലീസ് പട്രോളിങ് ശക്തമാക്കുമെന്ന് തൃശൂര്‍ ഡി.ഐ.ജി അറിയിച്ചു.
നാടിനെ നടുക്കിയ രണ്ട് കൊലപാതകങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ മലപ്പുറം കുറ്റിപ്പുറം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്നത്. കുറ്റിപ്പുറം നടുവട്ടത്ത് കുഞ്ഞിപ്പാത്തുമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയത് പണം അപഹരി ക്കാന്‍ വേണ്ടിയായിരുന്നു. പിടിയിലായ പ്രതി മുഹമ്മദ് ഷാഫി തന്നെ ഇക്കാര്യം പോലീസിനോട് സമ്മതിച്ചു. കുറ്റിപ്പുറത്ത് തന്നെ കടകശേരിയില്‍ ഇയ്യാത്തുട്ടിയുടെ മരണവും കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം.
ഇവര്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായിട്ടുണ്ട്. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തി ലാണ് പൊലീസ് ഈ തീരുമാനം എടുത്തിരിക്കുന്നത്.