ഇടുക്കി: രാജക്കാട് ഹൈറേഞ്ചില്‍ നിന്ന് വാഹന പരിശോധനയ്ക്കിടെ ബൈക്കില്‍ രണ്ട് കിലോ കഞ്ചാവ് കടത്താന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹൈറേഞ്ചിലൂടെ കേരളത്തിലേക്ക് തമിഴ്നാട്ടില്‍ നിന്നുള്ള കഞ്ചാവിന്‍റെ വരവ് വ്യാപകമാകുന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.
രാജാക്കാട് മാങ്ങാത്തൊട്ടിയില്‍ വച്ചാണ് തമിഴ്നാട് സ്വദേശിയും നിലവില്‍ നെടുങ്കണ്ടം തേര്‍ഡ് ക്യാന്പില്‍ താമസക്കാരനുമായ ചുങ്കപ്പാറ നിജാമുദീന്‍ പിടിയിലായത്. ബൈക്കിന്റെ ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ചോദ്യം ചെയ്യലില്‍ തമിഴ്നാട്ടിലെ കന്പത്ത് നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് നിജാമുദ്ദീന്‍ മൊഴിനല്‍കി.
കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനിയാണ് നിജാമുദ്ദീനൊന്ന് പൊലീസ് പറഞ്ഞു. ഏതാനും ദിവസങ്ങളായി ഇയാള്‍ പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. കഞ്ചാവ് കടത്ത് സംഘത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ പ്രതികള്‍ വരും ദിവസങ്ങളില്‍ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.