കോഴിക്കോട് • സംസ്ഥാന പൊലീസ് കായികമേളയുടെ ഭാഗമായുള്ള അത്ലറ്റിക്സ് 20 മുതല്‍ 22 വരെ മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ നടക്കും. നാളെ വൈകിട്ടു നാലിന് ഉദ്ഘാടനച്ചടങ്ങില്‍ പി.ടി.ഉഷ പങ്കെടുക്കും. എല്ലാ ജില്ലകളില്‍നിന്നും സായുധ പൊലീസ് ബറ്റാലിയനുകള്‍, പൊലീസ് ട്രെയിനിങ് കോളജുകള്‍, അക്കാദമി എന്നിവിടങ്ങളില്‍നിന്നു താരങ്ങള്‍ പങ്കെടുക്കും.
ആയിരത്തിലധികംപേര്‍ മാറ്റുരയ്ക്കുന്ന മേളയില്‍ പുരുഷന്‍മാര്‍ക്കായി 22 ഇനങ്ങളും വനിതകള്‍ക്കായി നാല് ഇനങ്ങളുമുണ്ടാകും. മേളയുടെ ഭാഗമായുള്ള ഗെയിംസ് പൂര്‍ത്തിയായി. 22നു വൈകിട്ടു നാലിനു സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുമെന്ന് ഉത്തരമേഖലാ എഡിജിപി സുധേഷ് കുമാര്‍, കണ്ണൂര്‍ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപ് എന്നിവര്‍ അറിയിച്ചു.