സംസ്ഥാനത്ത് നടക്കുന്ന ലോക്കപ്പ് മര്‍ദ്ദനങ്ങളില്‍ പൊലീസുകാര്‍ക്കെതിരായുള്ള അന്വേഷണങ്ങള്‍ അട്ടിമറിക്കപ്പെടുന്നതായി പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ നാരായണക്കുറുപ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊല്ലത്ത് ദളിത് യുവാക്കള്‍ക്ക് ലോക്കപ്പ് മര്‍ദ്ദനമേറ്റെന്ന് ബോധ്യപ്പെട്ടു. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി ഹാജരായി വിശദീകരണം നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി കൊല്ലത്ത് ദളിത് യുവാക്കളെ അഞ്ച് ദിവസം കസ്റ്റഡിയില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചു എന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് പൊലീസ് കംപ്ലയിന്റ്സ് അതോറിറ്റി ചെയര്‍മാന്‍ എത്തിയത്. മര്‍ദ്ദനമേറ്റ യുവാക്കളുടെ മൊഴി അദ്ദേഹം രേഖപ്പെടുത്തി. പൊലീസുകാര്‍ക്കെതിയുള്ള അന്വേഷണം അവര്‍ തന്നെ സ്വയം നടത്തി രക്ഷപ്പെടാനുള്ള പഴുതുകളുണ്ടാക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റേഷനിലെത്തുന്നവരെ മര്‍ദ്ദിച്ച ശേഷം അന്വേഷണമെന്ന പേരില്‍ എന്തെങ്കിലും കാട്ടിക്കൂട്ടി രക്ഷപെടുന്ന അവസ്ഥ മാറണം. ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലോക്കപ്പ് മര്‍ദ്ദനവുമായി ബന്ധപ്പെട്ട പരാതികളുടെ എണ്ണം വര്‍ദ്ധിച്ചു. പക്ഷേ ഇതിന് ഉത്തരവാദികളായ പൊലീസുകാര്‍ സ്വൈരവിഹാരം നടത്തുകയാണ്. കൊല്ലത്തെ സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവി, സംഭവത്തില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്‍ എന്നിവര്‍ കൃത്യമായ വിശദീകരണം നല്‍കണമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് വ്യക്തമാക്കി.