മലപ്പുറം: മലപ്പുറം വണ്ടൂരില്‍ പൊലീസ് കസ്റ്റഡില്‍ യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍ പൊലീസ് കംപ്ലയ്ന്റ് അതോറിറ്റി ചെയമാന്‍ ഫൊറന്‍സിക് സര്‍ജ്ജനില്‍ നിന്ന് തെളിവെടുത്തു. ചെയര്‍മാന്‍ ജസ്റ്റിസ് നാരായണ കുറുപ്പ് വണ്ടൂര്‍ പൊലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിക്കും. മൂവാറ്റുപുഴയില്‍ ഡോ. ബൈജു കുടിച്ച മരുന്നില്‍ വിഷം കലര്‍ത്തിയ രാജപ്പനെ അറസ്റ്റ് ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ജസ്റ്റിസ് നാരായണ കുറിപ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.മോഷണകേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച പാലക്കണ്ടി അബ്ദുള്‍ ലത്തീഫിനെ കഴിഞ്ഞ ദിവസം വണ്ടൂര്‍ പൊലീസ് സ്‌റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വണ്ടൂര്‍ എസ്‌ഐയെ അന്വേഷണ വിധേയമായി കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയോ എന്ന് വിശദമായി അന്വേഷി്കുമെന്ന് പൊലീസ് കംപ്ലസ്ന്റ്‌സ് അതോറിറ്റി ചെയമാന്‍ നാരായണ കുറിപ്പ് പറഞ്ഞു. കോഴിക്കോട് മെഡി. കോളേജ് ഫൊറന്‍സിക് സര്‍ജ്ജന്‍ ഡോ. പ്രസന്നനില്‍ നിന്ന് ചെയമാന്‍ വിവരങ്ങള്‍ ശേഖരിച്ചു.തിങ്കളാഴ്ച അന്തരിച്ച ഡോ. ബൈജുവിന്റെ മരണവുമായി ബന്ധപ്പെട്ട്, കഷായത്തില്‍ വിഷം കലക്കിയ രാജപ്പനെ രക്ഷിക്കാന്‍ പൊലീസ് ശ്രമിച്ചെന്ന ആരോപണത്തെ കുറിച്ചും അന്വേഷിക്കും.