പോലീസ് – ഗുണ്ടാ ബന്ധം ; ഡി വൈ എസ് പി മാർ ഉൾപ്പടെ 10 പേരെക്കൂടി പിടിച്ചുവിടാൻ നടപടി

15

തിരുവനന്തപുരം : ഡി വൈ എസ് പി മാർ ഉൾപ്പടെ പോലീസിൽ 10 പേരെക്കൂടി പിടിച്ചുവിടാൻ നടപടി തുടങ്ങി. കാരണം കാണി ക്കൽ നോട്ടിസ് ഉടൻ നൽകും. തുടര്നടപടികളും വേഗത്തിലാക്കും. പിരിച്ചുവിടേണ്ട ഉദ്യോഗസ്ഥരുടെ പട്ടികയാണ് ജില്ലാ പൊലീസ് മധാവികളും സംസ്ഥാന സ്പെഷൽ ബ്രാഞ്ചും നൽകിയത്. ഇതിൽ 3 ഡിവൈഎസിമാർ 4 ഇൻസ്‌പെക്ടർമാർ . 3 എസ് ഐ എന്നിവർ ക്കെതിരെയാണു നടപടി തുടങ്ങിയത്. പലരും ഇപ്പോൾ സേനയ്ക്കു പുറത്തുള്ള സ്പെഷൽ യൂണിറ്റുകളിലാണ്

തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, കാസർകോട് ജില്ലകളിൽ ജോലി ചെയ്യുമ്പോൾ ഒന്നിലധികം കേസുകളിൽപ്പെടുകയും തുടർ ച്ചയായി അച്ചടക്കനടപടി നേരിടുകയും ചെയ്തവരാണ് പട്ടികയിലുള്ള 4 ഇൻസ്പെക്ടർമാരും ഗുണ്ട മണ്ണുമാഫിയ ബന്ധവും സ്പെഷൽ ബ്രാഞ്ച് ചൂണ്ടിക്കാണിച്ചിരുന്നു. സമാന കുറ്റമാണ് 3 ഡിവൈഎസ്പിമാരിലും കണ്ടെത്തിയത് ക്രിമിനൽ കേസുകളിൽപ്പെട്ട പൊലീസു കാരുടെ പൂർണ പട്ടിക നൽകാൻ ജില്ലാ പൊലീസ് മേധാവികൾക്കു ഡിജിപി ഒരു മാസം കൂടി നൽകി.

NO COMMENTS

LEAVE A REPLY