കൊച്ചി: മംഗലാപുരത്ത് നിന്ന് ചികിത്സയ്ക്കായി എറണാകുളത്തേക്ക് കൊണ്ടുവന്ന നവജാത ശിശുവിനെ വര്‍ഗീയമായി അധിക്ഷേപിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് ബിനില്‍ സോമസുന്ദരത്തെ അറസ്റ്റ് ചെയ്തത്.
ഹൃദയവാല്‍വിലുണ്ടായ ഗുരുതര തകരാറിലായ കുഞ്ഞിനെ ചികിത്സക്കായി മംഗാലപുരത്തെ ആശുപത്രിയില്‍ നിന്നും കൊച്ചി അമൃത ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സിന് വഴിയൊരുക്കാനായി സമൂഹമാദ്ധ്യമങ്ങളില്‍ എല്ലാവരും കൈകോര്‍ത്തപ്പോള്‍ ഇയാള്‍ വര്‍ഗീയമായി അധിക്ഷേപിച്ച് ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റിടുകയായിരുന്നു.