വൃദ്ധയുടെ മാല പൊട്ടിച്ചെടുത്ത സംഭവത്തില്‍ രണ്ട് യുവതികളെ പൊലീസ് അറസ്‌റ്റ് ചെയ്തു

16

നാഗര്‍കോവില്‍: കന്യാകുമാരിയില്‍ വൃദ്ധയുടെ മാല പൊട്ടിച്ചെടുത്ത സംഭവത്തില്‍ രണ്ട് യുവതികളെ പൊലീസ് അറസ്‌റ്റ് ചെയ്തു . പൊള്ളാച്ചി കൊല്ലപാളയം സ്വദേശി ഭവാനി (38), ബിന്ദു (28) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തു . വസന്തയുടെ (65) മലയാണ് കവര്‍ന്നത്.

കഴിഞ്ഞ ദിവസം രാവിലെ വീട്ടില്‍ നിന്ന് അടുത്തുള്ള ചന്തയില്‍ മീന്‍ വാങ്ങാന്‍ പോയപ്പോള്‍ ആള്‍കൂട്ടത്തിനിടയില്‍ വച്ച്‌ ഭവാനിയും ബിന്ദുവും ചേര്‍ന്ന് കഴുത്തിലുണ്ടായിരുന്ന നാല് പവന്റെ മാല പൊട്ടിക്കുകയായിരുന്നു. മാലയു മായി യുവതികള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരെയും പിടികൂടി വടശ്ശേരി പൊലീസിനെ ഏല്പിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

NO COMMENTS