തിരുവനന്തപുരം: ഡിസിപി ആദിത്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് റെയ്ഡിനെത്തിയത്. യൂണി വേഴ്സിറ്റി കോളജിന്‍റെ ഹോസ്റ്റ ലിലും പരിസര ത്തും പോലീസിന്‍റെ മിന്നല്‍ റെയ്ഡ്. കോളജിലുണ്ടായ അക്രമ സംഭവ ങ്ങളുടെ പശ്ചാത്തലത്തിലാണ് റെയ്ഡ് നടന്നത്. റെയ്ഡി ല്‍ ഹോസ്റ്റലി നുള്ളില്‍ നിന്നും അഞ്ച് എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡി യിലെടുത്തു. ഇവര്‍ കഴിഞ്ഞ ദിവസത്തെ സംഘര്‍ഷ ങ്ങളില്‍ ഉള്‍പ്പെട്ട വരാണെന്നാണ് വിവരം.
ഹോസ്റ്റലിനുള്ളില്‍ കയറാതെ പരിസരത്തായിരുന്നു വലിയ സംഘം പോലീസിന്‍റെയും റെയ്ഡ്. ഇതിനിടെ ചില പോലീസു കാരെ നിയോഗിച്ച് ഹോസ്റ്റലിനകത്തും പരിശോധന നടത്തി. വളരെ രഹസ്യമായായിരുന്നു ഈ നീക്കം. ഹോസ്റ്റലിനുള്ളിലെ റെയ്ഡിനൊടു bവിലാണ് അഞ്ച് പേര്‍ പിടിയിലായത്.
കഴിഞ്ഞ ദിവസം യൂണി വേഴ്സി റ്റി കോളജ് ഹോസ്റ്റലില്‍ കെഎസ്‌യു പ്രവര്‍ത്തകനെ എസ്‌എഫ്‌ഐ നേതാവ് മഹേഷ് മര്‍ദ്ദിച്ചതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. വെള്ളിയാഴ്ച വൈകിട്ടുണ്ടായ സംഘര്‍ഷത്തിന്‍റെ പേരില്‍ പോലീസ് 13 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍
ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.