അച്ഛനെയും മകളെയും പോലീസ് ഉദ്യോഗസ്ഥ അപമാനിച്ച സംഭവം: കമ്മീഷൻ കേസെടുത്തു

14

ആറ്റിങ്ങലിൽ പട്ടികജാതിക്കാരനായ ജയചന്ദ്രനെയും എട്ടുവയസുകാരിയായ മകളെയും മൊബൈൽ മോഷ്ടാവ് എന്നാരോപിച്ച് നടുറോഡിൽ അപമാനിക്കുകയും പൊതുനിരത്തിൽ പരസ്യവിചാരണ നടത്തുകയും ചെയ്ത സംഭവത്തിൽ കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ കേസെടുത്തു.

പിങ്ക് പോലീസ് പട്രോൾ ഉദ്യോഗസ്ഥയായ രജിതക്കെതിരെ കർശന നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ജയചന്ദ്രൻ കമ്മീഷന് പരാതി നൽകിയിരുന്നു.

പരാതി പരിശോധിച്ചതിൽ നിന്നും വനിതാ ഉദ്യോഗസ്ഥയുടെ പ്രവൃത്തി പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യമാണെന്ന് കമ്മീഷൻ പ്രാഥമികമായി വിലയിരുത്തി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി 10 ദിവസത്തിനകം കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.

NO COMMENTS