തിരുവനന്തപുരത്ത് പൊലീസ് പട്രോളിംഗ് സംഘത്തിന് നേരെ അഞ്ചംഗ സംഘത്തിന്റെ ആക്രമണം. എസ് ഐക്ക് പരിക്കേറ്റു.പൂന്തുറ സ്റ്റേഷനിലെ പട്രോളിംഗ് സംഘം വാഹന പരിശോധന ടത്തുന്നതിടെയാണ് അഞ്ചംഗ സംഘം ആക്രമിച്ചത്.
പൂന്തുറ സ്വദേശി ഹുസൈന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. പൊലീസുകാരന്റെ തലക്ക് കമ്പി കൊണ്ട് അടിക്കുകയായിരുന്നു. പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ഗ്രേഡ് എസ് ഐ ജയപ്രകാശിന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയിലായിരുന്നു ആക്രമണമുണ്ടായത്.