യൂണിവേഴ്‌സിറ്റി കോളേജ് ആക്രമണ കേസിലെ പ്രതികളുടെ വീടുകളില്‍ പോലീസ് റെയ്ഡ്.

153

യൂണിവേഴ്‌സിറ്റി കോളേജ് ആക്രമണ കേസിലെ പ്രതി ഒന്നാംപ്രതി ശിവ രഞ്ജിത്തിനെ വീട്ടില്‍ നിന്നും കേരള സര്‍വ്വകലാശാലയുടെ ഉത്തര പേപ്പറുകളും ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടറുടെ സീലും കണ്ടെത്തിയതായി പോലീസ്. സര്‍വ്വകലാശാലയുടെ ഉത്തരകടലാസുകള്‍ വീട്ടിലെത്തിയത് പരിശോധിക്കുമെന്ന് പോലീസ്.

അഖിലിനെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാംപ്രതി ശിവരഞ്ജിത്തിന്റെ ആറ്റുകാല്‍, മേടമുക്കിലെ വീട്ടിലാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. കേരള സര്‍വകലാശാലയുടെ 4 കെട്ട് ഉത്തരക്കടലാസുകള്‍ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തി. സര്‍വ്വകലാശാല ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറുടെ സീലും വീട്ടില്‍ നിന്ന് കണ്ടെടുത്തതായി കണ്‍ടോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. സര്‍വ്വകലാശലയുടെ ഉത്തരകടലാസുകളും വകുപ്പ് മേധാവിയുടെ സീലും വീട്ടില്‍ വന്ന സാഹചര്യം പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു

NO COMMENTS