കുമളി – കേരളത്തിലേക്ക കടത്താനായി സൂക്ഷിച്ച 6 കിലോഗ്രാം കഞ്ചാവും ബൈക്കും 26,000 രൂപയും പൊലീസ് പിടിച്ചെടുത്തു. കേസിൽ 3 സ്ത്രീകളടക്കം 7 പേരെ അറസ്റ്റ് ചെയ്തു. തേനി ജില്ലയിലെ ഗൂഡല്ലൂരിൽ പാണ്ഡ്യന്റെ മകൻ പ്രഭു ആദ്രയിൽ നിന്നും കഞ്ചാവ് വാങ്ങി വീട്ടിൽ സൂക്ഷിച്ചു മറ്റുള്ളവർ വഴി വിൽപന നടത്തുന്നതായി പോലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്നു നോർത്ത് റോഡിൽ പട്രോളിങ് നടത്തുമ്പോൾ ഒരു വീടിൻെറ വാതിലിൽ ബൈക്കുമായി യുവാക്കളെ സംശയാസ്പദമായ സാഹചര്യത്തിൽ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടികളാണ നൽകിയത് . തുടർന്നു പൊലീസ് ബൈക്കുകൾ പരിശോധിച്ചപ്പോൾ 2കിലോ കഞ്ചാവു കണ്ടെത്തി.
അന്വേഷണത്തിൽ ഇവർ തിരുച്ചിറപ്പള്ളി ഗാന്ധിമാർക്കറ്റിന്റെ ശബരി മണി (25) തിരുച്ചിറപ്പള്ളി അരിയമംഗലം സ്വദേശി അരുൺ പാണ്ടി (26) എന്നിവരാ ണെന്നും വടക്കേരഥ വീഥിയിലുള്ള നവീൻ കുമാറിന്റെ ഭാര്യ രഞ്ജിതയിൽ നിന്നാണു കഞ്ചാവ് വാങ്ങിയതെന്നും വ്യക്തമായി. പൊലീസ് രജിതയുടെ വീട്ടിൽ പരിശോധന നടത്തിയതിൽ 4 കിലോഗ്രാം കഞ്ചാവു കൂടി കണ്ടെടുത്തു. തുടർന്നു മൂന്നു സ്ത്രീകളുൾപ്പെടെ 5 പേരെ കുടി അറസ്റ്റ് ചെയ്തു. രഞ്ജിത (26), കൂടല്ലൂർ വടക്കേ രഥവീഥിയിൽ രംഗനാഥന്റെ ഭാര്യ മുരുഗേശ്വരി (47), മകൻ ജിത്ത്കുമാർ (24), കൂടല്ലൂർ കാർത്തി തെരുവിൽ 1 (38) ഭാര്യ ശിവരാജന് (27) എന്നിവരാണ് അറസ്റ്റിലായൽ
സംസ്ഥാന അതിർത്തിയായ ഗൂഡല്ലൂരിൽ നിന്നു കേരളത്തിലേക്ക കടത്താനായി സൂക്ഷിച്ച കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്