അനധികൃതമായി മണൽ കടത്താനുപയോഗിക്കുന്ന അഞ്ച് തോണികൾ പിടിച്ചെടുത്തു

27

കാസറഗോഡ് : കുമ്പള ഷിറിയ പുഴകളിൽ അനധികൃതമായി മണൽ വാരലിൽ ഏർപ്പെട്ട് പോലീസിന്റെ കണ്ണു വെട്ടിച്ചു കണ്ടൽ കാടുകൾക്കിടയിൽ ഒളിപ്പിച്ചു വെച്ച അഞ്ച് തോണികൾ പോലീസ് പിടിച്ചെടുത്ത് കേസെടുത്തു .

കാസറഗോഡ് ഡി വൈ എസ് പി പി. ബാലകൃഷ്ണൻ നായർ, കുമ്പള ഇൻസ്‌പെക്ടർ പ്രമോദ്. എസ് ഐ മാരായ അനീഷ്, കെ പി വി രാജീവൻ, സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് തോണികൾ പിടികൂടുകയും ബന്ധപ്പെട്ടവർക്കെതിരെ കേസ് എടുക്കുകയും ചെയ്തത്

NO COMMENTS