നെയ്യാറ്റിൻകരയിൽ പോലീസ് സ്പോർട്‌സ് മീറ്റ്

35

തിരുവനന്തപുരം : പോലീസ് ജില്ലാ തല സ്പോർട്‌സ് മീറ്റിന്റെ ഭാഗമായി നവംബർ 16, 17 തിയതികളിൽ നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മൽസരവും മിനി മാരത്തോണും സംഘടിപ്പിക്കുന്നു .

ക്രിക്കറ്റ് മൽസരത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ ഹെഡ് ക്വാർട്ടർ, നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട്, വർക്കല, ആറ്റിങ്ങൽ സബ്ബ് ഡിവിഷൻ എന്നിവയെ പ്രതിനിധീകരിച്ചു 6 ടീമുകളാണ് പങ്കെടുക്കുന്നത്. അതിന് മുന്നോടിയായി 16 ന് രാവിലെ 6 മണിക്ക് നെയ്യാറ്റിൻകര ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിനു മുന്നിൽ നിന്നും ആരംഭിച്ച് മുനിസിപ്പൽ സ്റ്റേഡിയത്തിൽ അവസാനിക്കുന്ന മിനി മാരത്തോൺ നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ ഉൽഘാടനം ചെയ്യുന്നു. തുടർന്ന് 8 മണിക്ക് തീരദേശ ടീമും പോലീസ് ടീമും തമ്മിൽ നടക്കുന്ന സൌഹ്യദ ക്രിക്കറ്റ് മൽസരം ജില്ലാ പോലീസ് മേധാവി കിരൺ നാരായൺ ഐ.പി.എസ് നിർവ്വഹിക്കുന്നു

NO COMMENTS

LEAVE A REPLY