തിരുവനന്തപുരം: സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന് ഗവര്‍ണര്‍ പി. സദാശിവം. നിയസഭയില്‍ നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്. സ്ത്രീകളുടെ അന്തസ് ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും സര്‍ക്കാള്‍ കൈക്കൊള്ളുമെന്നും ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീകള്‍ക്കായി എല്ലാ താലൂക്കുകളിലും വനിതാ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ലൈംഗിക കുറ്റവാളികളുടെ പട്ടിക തയാറാക്കി പ്രസിദ്ധീകരിക്കാനും തീരുമാനമായിട്ടുണ്ട്. പീഡനത്തിന് ഇരയാകുന്നവര്‍ക്കായി സമഗ്ര നഷ്ടപരിഹാര പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ അറിയിച്ചു. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് വന്‍ പ്രതിഷേധം അരങ്ങേറുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. അതേസമയം, സ്ത്രീസുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിഷേധവുമായാണ് പ്രതിപക്ഷം ബജറ്റ് സമ്മേളനത്തിന് എത്തിയത്. ‘സ്ത്രീ സുരക്ഷ എവിടെ?’ എന്നുചോദിക്കുന്ന ബാനറും പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്നിരുന്നു.