നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ്, ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലും ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

70

തിരുവനന്തപുരം : കോവിഡ് 19 മായി ബന്ധപ്പെട്ട് സര്‍ക്കാരും ജില്ല ഭരണകൂടവും നിര്‍ദ്ദേശിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പോലീസ്. അനാവശ്യമായി വാഹനമെടുത്തും അല്ലാതെയും പുറത്തിറങ്ങുന്നത് തടയുന്നതിനും അരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ കൂട്ടം കൂടുന്നത് തടയ്യുകയെന്ന ലക്ഷ്യവുമായി ജില്ല പോലീസ് മേധവി ജെയിംസ് ജോസഫിന്റെ നിര്‍ദ്ദേശ പ്രകാരം ഡ്രോണ്‍( ഹെലിക്യാം) ഉപയോഗിച്ചുളള നിരീക്ഷണം ജില്ലയില്‍ തുടങ്ങി.

തുടക്കത്തില്‍ 25 പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഓമാര്‍ക്ക് ഹെലിക്യാം സൗകര്യം നല്‍കി. ഒരു ഹെലിക്യാം ഉപയോഗിച്ച് മൂന്നു കിലോമീറ്റര്‍ ചുറ്റളവിലെ ആകാശ വീക്ഷണം സാധ്യമാകും. ഏതൊക്കെ റോഡുകളിലാണ് കൂടുതല്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് , ഏതൊക്കെ മാര്‍ക്കറ്റിലാണ് സാമൂഹിക അകലം പാലിക്കണം എന്ന നിര്‍ദ്ദേശം മറികടന്ന് ആളുകള്‍ കൂടി നില്‍ക്കു്ന്നത് എന്നൊക്കെ അറിയുന്നതിന് ഡ്രോണിന്റെ സഹായം തേടുമെന്ന് ജില്ല പോലീസ് മേധാവി പറഞ്ഞു.

ലോക്ക് ഡൗണിന്റെ നിര്‍ദ്ദേശങ്ങള്‍ വളരെ കര്‍ക്കശമായി നടപ്പാക്കുക എന്നതാണ് ജില്ല ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്നത്. അതിന് ആവശ്യമായ എല്ലാ സഹായവും പോലീസ് ചെയ്തുകൊണ്ടിരിക്കുകയാണ്. റോഡില്‍ യാത്രചെയ്യുന്ന ഓരോ വ്യക്തിയേയും സൂം ചെയ്ത് കാണുന്നതിന് ഇതുവഴി കഴിയും. ഇത്തരത്തില്‍ ലോക്ക് ഡൗണ്‍ പാലിക്കാത്തവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കും.

ഡ്രോണ്‍ ആദ്യ പരിശോധനയില്‍ തന്നെ വഴിച്ചേരി മാര്‍ക്കറ്റില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടെത്തുകയും പോലീസ് പാര്‍ട്ടിയെ അവിടേക്ക് ഉടന്‍ നിയോഗിക്കുകയും ചെയ്തതായി ജില്ല പോലീസ് മേധാവി പറഞ്ഞു.

നിരീക്ഷണത്തിലുള്ള ഓരോ ഡ്രോണും വീഡിയോ റിക്കോര്‍ഡ് ചെയ്ത് അതത് പോലീസ് സ്റ്റേഷന്‍ മേധാവിക്ക് കൈമാറും. ലോക്ക് ഡൗണ്‍ പരമാവധി നടപ്പില്‍ വരുന്നുണ്ട് എന്ന് ഉറപ്പാക്കുകയാണ് പോലീസ് ഇതുവഴി ലക്ഷ്യം വയ്കുുന്നത്. ടൗണില്‍ പലതവണ വാഹനത്തില്‍ അനാവശ്യമായി കറങ്ങുന്നവര്‍ക്കും അനാവശ്യ കൂട്ടംകൂടല്‍ നടത്തുന്നവര്‍ക്കും പിടിവീഴാനുള്ള സാധ്യത ഏറെയാണ്.

ആലപ്പുുഴയുടെ തീരപ്രദേശത്തും ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷം നടത്തും. ഡ്രോണ്‍ നിരീക്ഷണത്തിന്‍രെ ജില്ലതല ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് ശവക്കോട്ടപ്പാലത്തിന് സമീപം നിര്‍വഹിച്ചു.

NO COMMENTS