മലയിന്‍കീഴ് : വിളവൂര്‍ക്കല്‍ ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിന്റെ പരിസരത്തുനിന്നാണ് അഞ്ചുപേരെ പോലീസ് പിടികൂടിയത്. രൂപമാറ്റം വരുത്തിയ പത്തോളം ബൈക്കുകളിലും സ്കൂട്ടറുകളിലും അമിത ശബ്ദം ഉണ്ടാക്കി യുവാക്കള്‍ സ്കൂള്‍ സമയത്ത് റോഡിലൂടെ പായുന്നുവെന്ന് പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.
സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് ആദ്യം പരാതിപ്പെട്ടത്.തുടര്‍ന്ന് മലയിന്‍കീഴ് എസ് ഐ സൈജു ചെയര്‍മാനായി സ്കൂള്‍ സംരക്ഷണ സമിതി രൂപീകരിച്ചു.പ്രദേശവാസിയായ മിനി സെക്രട്ടറി .പിടിഐ ഭാരവാഹികള്‍ എന്നിവരെ മുന്‍നിര്‍ത്തിയായിരുന്നു പോലീസ് പരിശോധന നടത്തിയത്.പിടികൂടിയ അഞ്ചുപേര്‍ക്കും ലൈസന്‍സില്ല.വാഹനങ്ങളില്‍ ചിലതിന്റെ നമ്ബര്‍ പ്ലേറ്റ് ഇളകിയ നിലയിലായിരുന്നു.