കാസര്‍കോട് നഗരം പോലീസിൻറെ കനത്ത നിരീക്ഷണത്തില്‍.

76

കാസര്‍കോട്: പഴയ ബസ് സ്റ്റാന്‍ഡിന് സമീപം രണ്ട് പച്ചക്കറിക്കടകളില്‍ ജോലി ചെയ്യുന്ന നാലുപേര്‍ക്കും തൊട്ടടുത്ത ഫ്രൂട്ട്സ് കടയിലെ ജീവനകാരനും സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാസര്‍കോട് നഗരം പോലീസിൻറെ കനത്ത നിരീക്ഷണത്തില്‍.

മാര്‍ക്കറ്റിലേക്കുള്ള റോഡുകള്‍ പോലീസ് ബാരിക്കേട് വെച്ച്‌ തടഞ്ഞു. തുറന്ന കടകള്‍ പോലീസ് അടപ്പിച്ചു.
ജനറല്‍ ആശുപത്രി മുതല്‍ താലൂക്ക് ഓഫീസിന് സമീപത്തെ ട്രാഫിക് ജംഗ്ഷന്‍ വരെയുള്ള കടകളാണ് പോലീസ് അടപ്പിച്ചത്. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ കടകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് ദിവസത്തേക്ക് അടച്ചിടാ നാണ് തീരുമാനം.

ഫിഷ് മാര്‍ക്കറ്റിലേക്കുള്ള മൂന്ന് റോഡുകളും മര്‍ച്ചന്റ്സ് ഓഫീസിലേക്കും കോഫി ഹൗസിലേക്കുമുള്ള റോഡും തടഞ്ഞു. കാസര്‍കോട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായര്‍, എസ്.ഐ. വി.വി.ബെന്നി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് എത്തിയാണ് കടകള്‍ അടക്കാന്‍ ആവശ്യപ്പെട്ടത്.

മത്സ്യം- പച്ചക്കറി കടകള്‍ അടയ്ക്കാനാണ് അറിയിപ്പുണ്ടായതെങ്കിലും ഇവ മാത്രം അടച്ചതുകൊണ്ട് കാര്യ മില്ലെന്ന് മനസിലാക്കി ജില്ലാ കലക്ടറുടെ അനുമതി വാങ്ങിയ ശേഷം നഗരത്തിലെ മറ്റു കടകള്‍ അടച്ചിടാന്‍ പോലീസ് നിര്‍ദ്ദേശിക്കു കയായിരുന്നു.നഗരത്തിലെ മീന്‍- പച്ചക്കറി മാര്‍ക്കറ്റ് ഒരാഴ്ചത്തേക്ക് അടച്ചിട്ടു.

ഹെല്‍ത്ത് ഇന്‍സ്പെ ക്ടര്‍ എ.വി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ കാസര്‍കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ തന്നെ ആരോഗ്യ വിഭാഗം അധികൃതര്‍ റാപ്പിഡ് ടെസ്റ്റ് സൗകര്യം ഏര്‍പ്പെടുത്തി

NO COMMENTS