പോളിയോ മരുന്നില്‍ വൈറസ് ; ഗാസിയാബാദ് കേന്ദ്രമായുള്ള കമ്പനിയെ കേന്ദ്രസര്‍ക്കാര്‍ വിലക്കി

259

ന്യൂഡല്‍ഹി : പോളിയോ വാക്‌സിന്‍ നിര്‍മിക്കുന്നതില്‍ നിന്നും ഗാസിയാബാദ് കേന്ദ്രമായുള്ള കമ്പനിയെ കേന്ദ്രസര്‍ക്കാര്‍ വിലക്കി. കമ്പനി നിര്‍മിക്കുന്ന പോളിയോ മരുന്നില്‍ ടൈപ്-2 വൈറസ് കണ്ടെത്തിയതോടെയാണ് വിലക്ക് ഏർപ്പെടുത്തിയത്. ഓറല്‍ പോളിയോ വാക്‌സിന്റെ ചെറിയ കുപ്പികളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. തുടര്‍ പരിശോധനയില്‍ വൈറസ് ബാധ സ്ഥീരീകരിക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയത്.

കമ്പനി വിതരണം ചെയ്ത മരുന്ന് തിരിച്ചുപിടിക്കാനും നിര്‍ദേശമുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കമ്പനിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാനാവശ്യപ്പെട്ട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ കമ്പനിക്ക് നോട്ടീസ് നല്‍കി.വിഷയത്തില്‍ പേടിക്കേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന നേരത്തെ അറിയിച്ചിരുന്നു. കേരളത്തിലും ബയോമെഡ് കമ്പനിയുടെ പോളിയോ വാക്‌സിന്‍ വിതരണം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

NO COMMENTS