കോട്ടയം : ഉമ്മൻചാണ്ടിയുടെ മരണത്തെത്തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെ ടുപ്പ് രണ്ട് മണിക്കൂർ പിന്നിടുമ്പോൾ 10.5 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇടതുപക്ഷ സ്ഥാനാർഥി ജെയ്ക് സി തോമസ് വോട്ട് രേഖപ്പെടുത്തി. മണർകാട് ഗവൺമെന്റ് എൽപി സ്കൂളിലെ 72-ാം നമ്പർ ബൂത്തിലെത്തിയാണ് ജെയ്ക് വോട്ടു രേഖപ്പെടുത്തിയത്. കണിയാകുന്ന് എല്‍.പി. സ്‌കൂളിലെ ബൂത്തിലെത്തിയാണ് ജെയ്ക് സി. തോമസ് വോട്ടുചെയ്തു. പിതാവിന്റെ കല്ലറയിലെത്തി പ്രാര്‍ഥിച്ച ശേഷം 8.50 ഓടെയാണ് ജെയ്ക് വോട്ടുരേഖപ്പെടുത്തി.
ചാണ്ടി ഉമ്മന്‍ വോട്ടുചെയ്യാനെത്തിയത് കുടുംബത്തിനൊപ്പമാണ്. മാതാവ് മറിയാമ്മ ഉമ്മനും സഹോദരിമാരായ മറിയം ഉമ്മനും അച്ചു ഉമ്മനും ചാണ്ടിയ്ക്കൊപ്പം വോട്ടുചെയ്യാനെത്തി. വോട്ടിങ് ആരംഭിക്കുന്നതിന് മുമ്പുതന്നെ പുതുപള്ളിയിൽ എത്തി പ്രാർഥനകൾക്കും വിവിധ ബൂത്തുകളിലെ സന്ദർശനത്തിനും ശേഷം 9.30 ഓടെ ജോർജിയൻ പബ്ലിക് സ്കൂളിൽ ചാണ്ടി ഉമ്മൻ വോട്ടുരേഖപ്പെടുത്തി. പോളി ങ് ബൂത്തുകളിൽ രാവിലെ മുതൽ തന്നെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. വൈകിട്ട് ആറുവരെയാണ് പോളിങ്.