ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ ജില്ലയിൽ മികച്ച പോളിങ്. വോട്ടെടുപ്പ് തുടങ്ങി ആദ്യ അഞ്ചു മണിക്കൂർ പിന്നിടുമ്പോൾ ജില്ലയിൽ 9.3 ലക്ഷം സമ്മതിദായകർ വോട്ട് രേഖപ്പെടുത്തിയതായാണ് കണക്ക്. ആകെ വോട്ടിന്റെ 34.11 ശതമാനമാണിത്. ഉച്ചകഴിഞ്ഞ് കൂടുതൽ വോട്ടർമാർ ബൂത്തുകളിലേക്ക് എത്തുന്നതോടെ വോട്ടിങ് ശതമാനം കുതിച്ചുയരുമെന്നാണു കണക്കുകൂട്ടൽ.
ജില്ലയിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലായി 27.14 ലക്ഷം വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങിയപ്പോൾമുതൽ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയത്. 4,66,144 പേർ. ആകെ 13,46,641 വോട്ടർമാരാണ് ആറ്റിങ്ങൽ മണ്ഡലത്തിലുള്ളത്. തിരുവനന്തപുരം മണ്ഡലത്തിൽ ആകെയുള്ള 13,67,523 വോട്ടർമാരിൽ 4,60,438 പേർ വോട്ട് രേഖപ്പെടുത്തി.
നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ വോട്ടിങ് ശതമാനവും വോട്ടർമാരുടെ എണ്ണവും ചുവടെ (ഉച്ചയ്ക്ക് 12.00 വരെ)
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം.ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലംജില്ലയിൽ ചില പോളിങ് ബൂത്തുകളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ തകരാറിലായതിനെത്തുടർന്ന് വോട്ടിങ് തടസപ്പെട്ട സ്ഥലങ്ങളിൽ തകരാർ പരിഹരിച്ച് വോട്ടെടുപ്പ് സുഗമമായി പുരോഗമിക്കുകയാണ്. ആറ്റിങ്ങൽ മണ്ഡലത്തിലെ തളിയിൽ ഗവ. എൽ.പി. സ്‌കൂളിലെ ബൂത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് ശതമാനം. ഇവിടെ ഉച്ചയ്ക്ക് 12 മണിക്കുള്ളിൽ 71.66 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 554 വോട്ടർമാർക്കാണ് ആകെ ഈ ബൂത്തിൽ വോട്ടുള്ളത്. ഇതിൽ 397 പേർ വോട്ട് ചെയ്തു. ജില്ലയിൽ എട്ടു ട്രാൻസ്‌ജെന്റേഴ്‌സ് വോട്ട് രേഖപ്പെടുത്തി. ആറ്റിങ്ങൽ – 1, വാമനപുരം – 1, തിരുവനന്തപുരം – 6 എന്നിങ്ങനെയാണ് നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ വോട്ട് രേഖപ്പെടുത്തിയ ട്രാൻസ്‌ജെന്റേഴ്‌സിന്റെ കണക്ക്.